Friday 11 January 2008

സ്പഗേത്തി ആല്യോ ഓല്യോ എ പെപ്പെറൊഞ്ചീനൊ..

(Spaghetti aglio, olio e peperoncino - Spaghetti garlic, oil and hot pepper)

എനിക്ക് ചോറുംകറിയുമല്ലാതെ മറ്റൊന്നും പിടിക്കില്ലാ എന്നുപറയുന്നമലയാളിക്ക് ഈ പാസ്ത ധൈര്യമായ്പരീക്ഷിച്ചുനോക്കാവുന്നതാണ്. ശരാശരി മലയാളിയുടെ ഭക്ഷണസങ്കല്പങ്ങളോട് ഈ പാസ്ത നീതിപുലര്‍ത്തും എന്നതില്‍ ഒട്ടും സംശയം വേണ്ട. മുളകു ചേര്‍ത്തുപാചകം ചെയ്യുന്ന ചുരുക്കം ഇറ്റാലിയന്‍ വിഭവങ്ങളിലൊന്നാണിത്... ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് മറ്റ് പാസ്തകളെ അപേക്ഷിച്ച് ചെലവും വളരെകുറവ്... ഇറ്റലിക്കാര്‍ക്കിടയിലും ഈ പാസ്ത പ്രിയങ്കരംതന്നെ.


അന്‍സാരികള്‍:

300 ഗ്രാം പാസ്ത (സ്പഗേത്തി),
4 ഇതള്‍ വെളുത്തുള്ളി
2 വറ്റല്‍മുളക്
1/2 കപ്പ് ഒലിവെണ്ണ (എക്സ്ട്രാ വെര്‍ജിന്‍),
മല്ലിയില, പുതിനയില, ഉപ്പ് ആവശ്യത്തിന്,
4 ആളുകള്‍ (പാസ്തകഴിക്കാന്‍ തയ്യാറായിട്ടുള്ളവര്‍...)

തുടങ്ങാം...

തിളച്ചവെള്ളത്തില്‍ ഉപ്പുചേര്ത്തശേഷം പാസ്ത വേവിക്കാനിടുക....ഒരു തവയില്‍ എണ്ണഒഴിച്ച് ഇടത്തരം തീയില്‍ ചൂടാക്കി അതിലേക്ക് വറ്റല്‍മുളകും ചെറുതായ് ചതച്ച വെളുത്തുള്ളിഅല്ലികളും ചേര്‍ത്ത് ഇളക്കുക കരിഞ്ഞുപോകാതെസൂക്ഷിക്കണം... ഉടനെതന്നെ ചെറുതായി അരിഞ്ഞ മല്ലിയിലയും പുതിനയിലയും ചേര്‍ത്ത് തീകെടുത്തുക... പാസ്തയ്ക്കുള്ള സോസ് റെഡിയായ്ക്കഴിഞ്ഞു...പാസ്ത പാകത്തിനു വെന്തുകഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന സോസില്‍ മിക്സ് ചെയ്യുക.... ഉടനെ കഴിക്കുക.

ബോണ്‍ അപ്പത്തീത്തോ.
-------------------------------
ചില അഭിപ്രായങ്ങള്‍.
പാസ്ത് ഉണ്ടാക്കാന്‍ ചുവടുകട്ടിയുള്ള വലിയപാത്രത്തില്‍ കൂടുതല്‍ വെള്ളം തിളപ്പിക്കണം... നൂറുഗ്രാം പാസ്തയ്ക്ക് ഒരുലിറ്റര്‍ വെള്ളമെങ്കിലും വേണം.,

വെള്ളം തിളച്ചശേഷം മാത്രം ഉപ്പ് ഇടുക..ഉപ്പിട്ട്കഴിഞ്ഞാല്‍ അതെല്ലാം അലിയുംവരെ വെള്ളം തിളക്കാന്‍ അനുവദിക്കണം. അതിനു ശേഷം പാസ്ത ചേര്‍ക്കുക.

മൂടിവച്ച് പാസ്തവേവിക്കരുത്...
ഇടയ്ക്ക് ഇളക്കികൊടുക്കണം...
തീ കുറച്ചിടരുത്..

പാസ്തയുടെ വേവ് കൃത്യമായിരിക്കണം...ഒരിക്കലും കൂടുതല്‍ വേവിക്കരുത് ....

പാകത്തിനുവെന്ത പാസ്ത വെള്ളമൂറ്റിക്കളഞ്ഞ് സോസുമായ് മിക്സ്ചെയ്ത് ഉടനെകഴിക്കുക... തണുത്തത് കഴിക്കുമ്പോഴും വീണ്ടുംചൂടാക്കികഴിക്കുമ്പോഴും ഒന്നോര്‍ക്കുക...നിങ്ങള്‍കഴിക്കുന്നത് പാസ്തയുടെ നിഴലാണ് പാസ്തയല്ലാ.

(തണുപ്പിച്ചുകഴിക്കുന്ന ചുരുക്കം ചില പാസ്തകളുണ്ട്...അത് പിന്നാലെ പറയാം)

5 comments:

സുന്ദരന്‍ said...

എനിക്ക് ചോറുംകറിയുമല്ലാതെ മറ്റൊന്നും പിടിക്കില്ലാ എന്നുപറയുന്നമലയാളിക്ക് ഈ പാസ്ത ധൈര്യമായ്പരീക്ഷിച്ചുനോക്കാവുന്നതാണ്. ശരാശരി മലയാളിയുടെ ഭക്ഷണസങ്കല്പങ്ങളോട് ഈ പാസ്ത നീതിപുലര്‍ത്തും എന്നതില്‍ ഒട്ടും സംശയം വേണ്ട. മുളകു ചേര്‍ത്തുപാചകം ചെയ്യുന്ന ചുരുക്കം ഇറ്റാലിയന്‍ വിഭവങ്ങളിലൊന്നാണിത്... ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് മറ്റ് പാസ്തകളെ അപേക്ഷിച്ച് ചെലവും വളരെകുറവ്

Unknown said...

ഠേ.. പാസ്തയ്ക്ക് ഒരു തേങ്ങ ഇരിക്കട്ടേ....
കൊള്ളാം ഒന്ന് ആഞ്ഞ് പിടിച്ച് നോക്കണം

പുതിയ സമ്രംഭത്തിന്‌ ആശംസകള്
(പേരിട്ടതിന്റെ ചെലവ് ? ;) )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യേ യ്ക്കൊന്നും വേണ്ടാ ഇത്.

പറ്റുന്നോര് പരീക്ഷിക്കട്ടെ.

കാര്‍വര്‍ണം said...

പോട്ടോം കൂടി വേണം സുന്ദരേട്ടാ.

മൂര്‍ത്തി said...

എനിക്കൊരു Spaghetti aglio, olio e peperoncino വേണം എന്നു പറഞ്ഞു വരുമ്പോഴേക്കും മനുഷ്യന്‍ വിശന്നു ചാവും...:)