Tuesday 15 January 2008

മയോണൈസ് ഉണ്ടാക്കാന്‍ എന്തെളുപ്പം...

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട - 2
എണ്ണ - ആവശ്യത്തിന്
ചെറുനാരങ്ങ - 1
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

മുട്ട തല്ലിപ്പൊട്ടിച്ച് മഞ്ഞക്കരുമാത്രം തിരിച്ചെടുക്കുക, ഒരുനുള്ള് ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് മിക്സിയില്‍ഇട്ട് കുറഞ്ഞവേഗത്തില്‍ അടിക്കുക...ഒരുപരുവമായ്കഴിഞ്ഞ് മിക്സി നിര്ത്താതെതന്നെ എണ്ണ നേര്‍ത്ത ധാരയായ് സാവധാനത്തില്‍ ഒഴിച്ചുകൊടുക്കുക.. ( എല്ലാചേരുവകകളും കൂടിക്കലര്‍ന്ന് കുഴമ്പുപരുവമാകുന്ന സമയത്ത് മിക്സി ഓഫ്ചയ്യാം. നമ്മളുണ്ടാക്കിയമിശ്രിതമാണ് മയോണൈസ് ഇത് ഒരു പാത്രത്തിലെടുത്ത് ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കാം... പിന്നെ ആവശ്യമുണ്ടെങ്കില്‍ എടുത്ത് ഉപയോഗിക്കാം.


ബോണ്‍ അപ്പത്തീത്തോ

(ഇതു പറഞ്ഞുതരാന്‍ ഇത്തിരി പ്രയാസമാ... ഞാന്‍ പലപ്രാവശ്യം ഉണ്ടാക്കിനോക്കിയിട്ടാ അതിന്റെഒരു സെറ്റപ്പ് ക്ലിയറായ്മനസിലായത്...പ്രത്യേകിച്ചും എണ്ണമിക്സ്ചെയ്യുന്നത് )

-------------------------------
കുറുമാന്‍ പണ്ടെന്നോട് ലസാഞ്ഞ ഉണ്ടാക്കണതെങ്ങനെയെന്നു എഴുതാന്‍ പറഞ്ഞിരുന്നു...കാര്യമായിട്ടാണാ ആവോ?...കുറുമാന്‍ മറന്നാലും ഞാന്‍ മറക്കില്ലാ...
ആവനാഴിമാഷ് കാരറ്റും ഇറച്ചിയും ചേര്‍ത്ത് ലസാഞ്ഞ ഉണ്ടാക്കിയ കാര്യം പറഞ്ഞപ്പോള്‍ ബിഷമെല്ലയും (besciamella) റഗുവും (ragù) ഒക്കെ ചേര്ത്തൊരു അടിപൊളി ഇറ്റാലിയന്‍ ലസാഞ്ഞ ഉണ്ടാക്കണവിധം പറഞ്ഞുകൊടുക്കാന്നുപറഞ്ഞിട്ട് മാസം അഞ്ചാറായ്....
കുറച്ചുനാളുമുമ്പെ കണ്ടപ്പോഴും ചോദിച്ചിരുന്നു... ആ വിഷമുല്ല എങ്ങിനെയാ ഉണ്ടാക്കുന്നതെന്ന്..
അതിനാല്‍ ഇനി താമസിപ്പിക്കണില്ലാ. ഗവേഷണം ഏതാണ്ട് പൂര്‍ത്തിയായിരിക്കണു

അടുത്തപോസ്റ്റ്....

ലസാഞ്ഞ, (വിത് ബിഷമെല്ലാ ന്‍ റഗു......)

5 comments:

സുന്ദരന്‍ said...

(ഇതു പറഞ്ഞുതരാന്‍ ഇത്തിരി പ്രയാസമാ... ഞാന്‍ പലപ്രാവശ്യം ഉണ്ടാക്കിനോക്കിയിട്ടാ അതിന്റെഒരു സെറ്റപ്പ് ക്ലിയറായ്മനസിലായത്...പ്രത്യേകിച്ചും എണ്ണമിക്സ്ചെയ്യുന്നത് )

ശ്രീ said...

മയോണൈസ്... ദെന്താദ്?
പരീക്ഷിച്ചു നോക്കുക തന്നെ... അല്ലേ?

അടുത്തത് വിഷമുല്ല! ശരി പോരട്ടേ...

;)

Kaithamullu said...

മിക്സി നിര്‍ത്താതെ എണ്ണ കുറേശെ.....
സുന്ദരാ, ഇങ്ങിനെ ഒഴിച്ചപ്പോ പ്രതിഷേധിച്ച് എന്റെ മിക്സി പണിമുടക്ക് നടത്തി, റിപ്പയര്‍ ചെയ്ട്ടില്ലിത് വരെ. (അധികമാകാതെ നോക്കണമെന്ന് സാരം)

ലസാഞ്ഞ പോരട്ടെ....

അപ്പു ആദ്യാക്ഷരി said...

സുന്ദരാ.... മുട്ടയുടെ വെള്ളയാണോ, മഞ്ഞയാണോ മിക്സിയിലടിക്കേണ്ടതെന്നു പറഞ്ഞീല്ലല്ലോ

കുറുമാന്‍ said...

ലസാഞ്ഞയും, വിഷമുല്ലയും ഒന്നുമില്ലേല്‍ തല്‍ക്കാലം ഒരു ഗ്ലാസ്സ് വീഞ്ഞെങ്കിലും പോരട്ടേ സുന്ദരാ.