Tuesday 15 April 2008

ലസാജ്ഞ

സാജ്ഞ....മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ പാസ്ത എന്ന് ഇതിനെ വിശേഷിപ്പിക്കാം ...
പുരാതന റോമാസാമ്രാജ്യത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് കണക്കാക്കുന്നു... അങ്ങിനെ അല്ലാ ഗ്രീക്കുകാരാണ് ആദ്യം ലസാജ്ഞ ഉണ്ടാക്കിയതെന്നും റോമാക്കാര് അവിടെനിന്നും അടിച്ചുമാറ്റിക്കൊണ്ടുപോന്നതാണെന്നും തര്‍ക്കം നിലവിലുണ്ട്...
അവര്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ നമുക്ക് ലസാജ്ഞ ഉണ്ടാക്കാം ...കഴിക്കാം.. എന്നിട്ട് താല്പര്യമുണ്ടെങ്കില്‍ തര്‍ക്കത്തില്‍ പങ്കുചേരാം...

1.പാസ്ത (ലസാജ്ഞ ഷീറ്റ്)

അന്‍സാരികള്‍

മൈദമാവ് - 500ഗ്രാം
മുട്ട - 2
ഉപ്പ് - ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

മൈദമാവിലേക്ക് മുട്ടതല്ലിപ്പൊട്ടിച്ചൊഴിച്ച് ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. പത്തുമിനിറ്റ് വിശ്രമത്തിനു ശേഷം ഈ പാസ്ത കനംകുറച്ച് പരത്തിയെടുക്കണം. (റബര്‍ ഷീറ്റ് അടിച്ചുപരത്തുന്നതുപോലെ..) വലിയ ഷീറ്റിനെ ചെറിയ സ്ക്വയര്‍ ഷീറ്റുകളായ് മുറിച്ചെടുക്കണം..

വിസ്താരമുള്ള ഒരു പാത്രത്തില്‍ വെള്ളം അല്പം ഉപ്പിട്ട് തിളപ്പിക്കുക... മുറിച്ചെടുത്ത ഷീറ്റുകള്‍ തിളച്ചവെള്ളത്തില്‍ മുക്കി പുഴുങ്ങിയെടുത്ത് നേരെ തണുത്തവെള്ളത്തില്‍ മുക്കുക... പിന്നെ എവിടേലും നിരത്തിവയ്ക്കുക... ഡ്രൈ ആകട്ടെ. ഇനി കുറേനാളത്തേയ്ക്ക് ഇരുന്നാലും കുഴപ്പം വരില്ലാ.പാസ്ത റെഡി... ഇനി ബിഷമെല്ലാ ഉണ്ടാക്കാം


ബിഷമെല്ലാ (besciamella)

അന്‍സാരികള്

‍മൈദമാവ് - 100 ഗ്രാം
നെയ്യ് -100 ഗ്രാം
ഉപ്പ്
പാല്‍ 1/2 ലിറ്റര്
‍ജാതിക്കായ് പൊടിച്ചത് - ഒരുനുള്ള്

തയ്യാറാക്കുന്ന വിധം

നെയ്യ് ഉരുക്കി അതില്‍ മൈദമാവ് ഉപ്പ് ജാതിക്കായ് പൊടി എന്നിവചേര്‍ത്ത് നന്നായ് ഇളക്കിവറുക്കുക. അതിനു ശേഷം പാല്‍ അല്പാല്പമായ് ഒഴിച്ച്കൊടുത്ത് കട്ടകെട്ടാതെ നന്നായ് ഇളക്കി പേസ്റ്റ് പരുവത്തിലെത്തിക്കണം.

ബിഷമെല്ലാ റെഡി... ഇനി റഗു


റഗു(Regù)

അന്‍സാരികള്‍.

മാട്ടിറച്ചി - 1/2 ഗ്രാം മിന്‍സുചെയ്തത്
സബോള -1
കാരറ്റ് -1
സെലറി - 1തണ്ട്
തക്കാളി സോസ് - 300 ഗ്രാം
റോസ്മേരി -
ഉപ്പ് -
കറുവ ഇല - 1
വെള്ളവീഞ്ഞ് - 300 മില്ലി ലിറ്റര്‍
പാല്‍ - 1/2 ലിറ്റര്
‍ഒലിവെണ്ണ എക്സ്ട്രാ വെര്‍ജിന്‍
നെയ്യ് 50 ഗ്രാം

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണയും നെയ്യും ചൂടാക്കി സബോള, കാരറ്റ്, സെലറി എന്നിവ പൊടിയായ് അരിഞ്ഞത് നന്നായ് വറുക്കുക. അതിലെക്ക് ഇറച്ചിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മൊരിയിക്കുക. (തീ കൂടുതല്‍ വയ്ക്കരുത്...മൊരിയുന്നതിനു പകരം കരിയും...ജാഗ്രതൈ)
ഇനി വീഞ്ഞ് ചേര്‍ക്കാം... ചെറുതീയില്‍ വീഞ്ഞെല്ലാം ആവിയായ് പോയ്ക്കഴിഞ്ഞാല്‍
പാലുചേര്‍ക്കുക...അതും ആവിയായി പോകട്ടെ...
ഇനി തക്കാളി സോസ് ചേര്‍ക്കാം...
കുറച്ച് ചൂടുവെള്ളവും ഒഴിച്ച് റോസ്മേരിയും കറുവപ്ട്ടയുടെ ഇലയും ഇട്ട് ...ചെറുതീയില്‍ വേവിക്കുക... എത്രയും കൂടുതല്‍ സമയം വേകുന്നുവോ അത്രയും കൂടുതല്‍ ടേസ്റ്റുള്ള റഗു കിട്ടുന്നതായിരിക്കും....

(റഗു ലസാജ്ഞയുടെ മാത്രം സോസല്ലാ.. മറ്റു പലതരം പാസ്തകള്‍ക്കും സോസായ് ഉപയോഗിക്കാന്‍കൊള്ളാവുന്ന സംഭവമാണ്)
-------------------

അവന്‍ 200 ഡിഗ്രിയില്‍ ചൂടാക്കുക

ലസാജ്ഞ ബേക്ച്ചെയ്യാനുള്ള പരന്ന പാത്രത്തില്‍ നെയ്പുരട്ടുക ...
ലസാജ്ഞഷീറ്റ് നിരത്തുക ..അതിനു മുകളില്‍ റഗു നിരത്തുക...അതിനുമുകളില്‍ വിഷമുല്ലാ...
ലസാജ്ഞ...റഗു...വിഷമുല്ലാ
ലസാജ്ഞ...റഗു...വിഷമുല്ലാ
മടുക്കണവരെ അല്ലെങ്കില്‍ തീരണവരെ നിരത്തുക...

പര്‍മിജാനോ എന്നചീസ് 100ഗ്രാം പൊടിച്ച് ഏറ്റവും മുകലില്‍‍ വിതറിയാല്‍ കാണാന്‍ നല്ല ശേലാരിക്കും.

ഒരു 20 മിനിറ്റ് അവനില്‍ വച്ചെടുത്താല്‍ റഡിയായിരിക്കും.... ഇടയ്ക്ക് വായുകോപത്താല്‍ വല്ലാതെ വീര്‍ത്തുവരാന്‍ ചാന്‍സുണ്ട്...അങ്ങിനെ കാണുമ്പോള്‍ ഒരു ഫോര്‍ക്കിനു അഞ്ചാറ് കുത്തുകൊടുത്തേക്കുക. മര്യാദയ്ക്കിരുന്നോളും... (ഈവിദ്യ ലസാഞ്ഞ അവനില്‍ ബേക്ക് ചെയ്യുമ്പോള്‍ മാത്രം ഫലപ്രദം ...... ലസാജ്ഞകഴിച്ചതിനു ശേഷം വയറ്റത്ത് പരീക്ഷിക്കരുത്!!!!...)

ചൂടോടെ കഴിക്കുക.... കഴിക്കാന്‍ പറ്റണില്ലെങ്കില്‍
ഇത്തിരി അരി അടുപ്പത്തിടുക...
തേങ്ങാചമ്മന്തിയരക്കുക...
ആവശ്യത്തിനു കഴിക്കുക.

_____________________________
(മയോണൈസ് ഉണ്ടാക്കാന്‍ ശ്രമിച്ച് കൈതമുള്ളിന്റെ മിക്സി അടിച്ചുപോയതില്‍ ഖേദിക്കുന്നു...
എന്നെങ്കിലും നേരില്‍ കാണുവാണെങ്കില്‍ വാങ്ങിത്തരാം... )

4 comments:

സുന്ദരന്‍ said...

LASAGNA.........

മയോണൈസ് ഉണ്ടാക്കാന്‍ ശ്രമിച്ച് കൈതമുള്ളിന്റെ മിക്സി അടിച്ചുപോയതില്‍ ഖേദിക്കുന്നു...
എന്നെങ്കിലും നേരില്‍ കാണുവാണെങ്കില്‍ വാങ്ങിത്തരാം...

Santhosh said...

ലസാന്യ എന്നല്ലേ ഇതു് ഉച്ചരിക്കുന്നതു്?

sandoz said...

സുന്ദരോ...
ഈ മസാഞ്ഞ കാച്ചണതിനു മുന്‍പ് ...
എത്ര പെഗ് അടിക്കാം എന്നും കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു....
കൈതേടെ മിക്സി അടിച്ച് പോയാ...ഹ.ഹ.ഹ...

സുന്ദരന്‍ said...

സന്തോഷ്....
ഉച്ചാരണം കൃത്യമായ് പറഞ്ഞാല്‍....
'ലസാഞ്ഞ' എന്നാണ് ...

നന്ദി... ഇവിടെ വന്നതിനു
സന്തോഷിനും...പിന്നെ
അലുമിനിയക്കലം എന്ന
സൂപ്പര്‍ഹിറ്റ് പാചകബ്ലോഗുടമയ്ക്കും