Friday 18 April 2008

കര്‍പാച്ചോ....




ഒരു വെറൈറ്റി ഐറ്റം അവതരിപ്പിക്കാന്‍ തീരുമാനിച്ചു...

കര്‍പാച്ചോ....

ചരിത്രം.
1950 ല്‍ വെനീസില്‍ ഒരു എക്സിബിഷന്‍ നടക്കുകയാണ്. വെനീസിന്റെ സ്വന്തം ചിത്രകാരന്‍ കര്‍പ്പാച്ചോ വിക്ടോറെയുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രപദര്‍ശനം കാണാനായ് രാജകുടുമ്പത്തില്‍പെട്ട പലരും വന്നെത്തി. കുറേനേരം ചിത്രങ്ങളൊക്കെ കണ്ടുകഴിഞ്ഞപ്പോള്‍ ഒരു രാജകുമാരിക്ക് കലശലായ് വിശക്കാന്‍ തുടങ്ങി. കുമാരി ഒരു തോഴിയെയും കൂട്ടി അടുത്തുള്ള 'ഹാരീസ് ബാര്‍' റെസ്റ്ററന്റിലേക്കുചെന്നു...

രാജകുമാരിക്ക് ബാറുടമ നേരിട്ടുവന്ന് രാജകീയമായ് മെനു കാട്ടികൊടുത്തു...പക്ഷെ മെനുവിലുള്ള ഒന്നും രാജകുമാരിക്ക് വേണ്ടേ വേണ്ടാ...

'ഇതുവരെ ആര്‍ക്കും കൊടുക്കാത്തത്ത്...ഇതുവരെ ആരും കഴിക്കാത്തത്...പുതുമയുള്ളത്...'
അങ്ങിനെ എന്തെങ്കിലും വേണമെന്നാണ് രാജകുമാരി ആവശ്യപ്പെട്ടത്..പെട്ടന്ന് വേണംതാനും!!!..

ബാര്‍ ഉടമ വിഷമിച്ചുപോയ്...
രാജഭരണമൊക്കെ കഴിഞ്ഞകാല‍മാണെങ്കിലും യൂറോപ്പിലൊക്കെ രാജഭക്തികൂടുതലാണ്..

'ഇതുവരെ ആരും കഴിച്ചിട്ടില്ലാത്ത എന്തെരേലും പെട്ടെന്ന് ഉണ്ടാക്കിയവളുടെ തൊള്ളേലേക്കിട്ടുകൊടുക്കാമോടെയ്' എന്ന് പാചകക്കാരനോട് ബാറുടമ ചോദിച്ചു...

'മൊയ്‌ലാളി ബെഷമിക്കാതിരി... ഞാനൊരുകലാകാരനല്ലെ...വഴിയുണ്ടാക്കാം' എന്ന് പാചകക്കാരന്‍...

പുതിയ ഒരു ഐറ്റം ഉണ്ടാക്കി രാജകുമാരീടെ മുമ്പില്‍ വച്ചുകൊടുത്തു... രണ്ടുമിനിറ്റുകൊണ്ട്. രാജകുമാരി കഴിച്ചു... രണ്ടുമിനിറ്റുകൊണ്ട്.
വളരെ ഇഷ്ടമായ്ത്തന്നെ.

ആപുതിയ വിഭവത്തിനു രാജകുമാരി പേരും ചാര്‍ത്തികൊടുത്തു.... 'കര്‍പ്പാച്ചൊ' കാരണം ആ പുതിയ വിഭവം ഒരു കര്‍പ്പാച്ചോ ചിത്രം പോലെസുന്ദരമായിരുന്നു. കര്‍പ്പാച്ചോയുടെ ഇഷ്ടനിറമായ ചെമപ്പ് അതേപടി ആഹാരത്തില്‍ പകര്‍ത്തിയത് പാചകക്കാരന്റെ മികവൊ...
യാദൃശ്ചികമോ?


കര്‍പ്പാച്ചോ

അന്‍സാരികള്‍

കാളക്കിടാവിന്റെ ഇറച്ചി - 200. ഗ്രാം
കുരുമുളകുപൊടി - ഒരു നുള്ള്
ചെറുനാരങ്ങാനീര് - ഒരു ചെറുനാരങ്ങയുടെ
കാപ്രി - 50ഗ്രാം
(കാപ്രി കിട്ടുന്നില്ലങ്കില്‍ പകരം ഒലിവിങ്കായ് ഉപയോഗിക്കാം)
ഉപ്പ് - ആവശ്യത്തിനു.
തയ്യാറാക്കുന്ന വിധം

കാളയിറച്ചി കടലാസുകനത്തില്‍ അരിഞ്ഞെടുക്കുക, (ചിത്രത്തില്‍ കാണുന്നതുപോലെ)
കുരുമുളകുപൊടി മുകളില്‍ വിതറുക,കാപ്രി വിതറുക, ഉപ്പുവിതറുക. നാരങ്ങാനീര് എറ്റവും അവസാനം.
ഇനി രാജകുമാരിക്ക് കഴിക്കാം.....

ബോണ്‍ അപ്പത്തീത്തൊ.
--------------------------------------------------------------
(ഇറ്റലിയിലെ പ്രസിദ്ധമായ കര്‍പ്പാച്ചോ കഴിക്കാന്‍ റെസ്റ്റോറന്റില്‍ കയറിയ എനിക്ക് കഴിക്കാനാവാതെ ...പാഴ്സലാക്കികൊണ്ടുപോയ് വീട്ടില്‍ ചെന്ന് വേവിച്ചു തിന്നേണ്ടിവന്നു....പുവ്വര്‍ ഇന്ത്യന്‍ബോയ്...)

പഷെ...സത്യത്തില്‍ അല്പം ചെറുനാരങ്ങാനീരില്‍ വേവുപൂര്‍ത്തിയാകുന്നതരം കിളുന്തിറച്ചിയാണ് ഉപയോഗികുന്നത്.... നാട്ടില്‍ കിട്ടുന്നതരം കമ്പത്തുന്നുവരുന്ന പെണ്‍ഷനായ കാളകളുടെ ഇറച്ചിഉപയോഗിക്കണകാര്യം ചിന്തിക്കുകയേ വേണ്ടാ.... അങ്ങിനെചെയ്താല്‍ 'കര്‍പ്പാച്ചോയ്ക്ക്' പകരം 'അറപ്പാച്ചോ' ആയിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

വെറുതെ ട്രൈചെയ്യൂന്നെ...ഇതൊക്കെയല്ലെ ജീവിതം.

2 comments:

സുന്ദരന്‍ said...

നാട്ടില്‍ കിട്ടുന്നതരം കമ്പത്തുന്നുവരുന്ന പെണ്‍ഷനായ കാളകളുടെ ഇറച്ചിഉപയോഗിക്കണകാര്യം ചിന്തിക്കുകയേ വേണ്ടാ.... അങ്ങിനെചെയ്താല്‍ 'കര്‍പ്പാച്ചോയ്ക്ക്' പകരം 'അറപ്പാച്ചോ' ആയിരിക്കും ഉണ്ടാകാന്‍ പോകുന്നത്.

വെറുതെ ട്രൈചെയ്യൂന്നെ...ഇതൊക്കെയല്ലെ ജീവിതം.

sandoz said...

പടം കണ്ടപ്പോ ഞാന്‍ വിചാരിച്ച് തണ്ണിമത്തിനില്‍ പണിതതാണീ കര്‍പ്പാച്ചോ എന്ന്...
വായിച്ചപ്പഴല്ലേ രാശകുമാരീടെ ആശപ്പൊറത്ത് മെനഞ കുഞ്ഞിക്കാളേണ് ഈ കെടക്കണതെന്ന് തിരിഞ്ഞത്....